Breaking News

ഗുരുദേവ ആശയങ്ങൾ ഇക്കാലത്ത് ഏറെ പ്രസക്തമാണ്: മന്ത്രി ചിഞ്ചു റാണി

വർക്കല : 89 മത് ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി കാർഷിക തൊഴിൽ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ഈ 89 വർഷത്തിലേക്ക് തീർഥാടനം എത്തുമ്പോൾ ശ്രീനാരായണഗുരുദേവൻ നമ്മുടെ നാട് എങ്ങും നിറഞ്ഞു നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് മാറി.
അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളും അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങളും ആണ് നമുക്ക് ലോകമെമ്പാടും നമുക്ക് കാണുവാൻ കഴിയുന്നത്. ഗുരുദേവ ദർശനങ്ങൾ എക്കാലത്തും പ്രശസ്തമാണ്. കഴിഞ്ഞ കാലങ്ങളിൽ എന്ന പോലെ ഗുരുദേവ ദർശനങ്ങൾ ഇന്നും ശക്തമാണ് . ഈ കാലത്ത് ഗുരുദേവ ചിന്തയും അദ്ദേഹത്തിന്റെ ആശയങ്ങളും നമുക്ക് വഴികാട്ടികൾ ആകും എന്നതിൽ ഒരു തർക്കവുമില്ല . ഗുരുദേവ ദർശനങ്ങൾ എത്രകണ്ട് മനസ്സിലാക്കി എന്നതും പുതിയ തലമുറയ്ക്ക് എത്രമേൽ അത് പകർന്നു നൽകി എന്നതും നാം പരിശോധിക്കപ്പെടെണ്ടതുണ്ട്. തീർഥാടനകാലം ഗുരുദേവ ദർശനങ്ങൾ കുറിച്ച് ആഴത്തിലുള്ള പഠനത്തിനും ഗുരുദേവ ആശയങ്ങൾ പ്രചരിപ്പിക്കുവാനും കാർഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ഗുരുദേവൻ മുന്നോട്ടുവെച്ച കാഴ്ചപ്പാട് അടിസ്ഥാനമാക്കി പ്രവർത്തിക്കാനും തയ്യറാകണമെന്ന് മന്ത്രി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *