
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ മാരാകായുധങ്ങളും തോക്കുമായി നിരവധി കേസുകളിലെ പ്രതി പിടയില്‍. വെളളറട അമ്പൂരി സ്വദേശി മനേഷാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുളള പരിശോധനയില്‍ വെളളറട പോലീസിൻറെ പിടിയിലായത്.
നാടന്‍തോക്ക്, എയര്‍ഗണ്‍, വടിവാള്‍ , മഴു തുടങ്ങിയ എല്ലാ മാരകായുധങ്ങളും മനേഷിന്റെ വീട്ടില്‍ നിന്നും പേലീസ് കണ്ടെത്തി. ശേഖരത്തില്‍ മാനിന്റെ കൊമ്പും പോലീസ് കണ്ടെടുത്തു. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ മനേഷ് ഏഴ് വര്‍ഷം മുമ്പ് എക്സൈസ് സംഘത്തെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.
കൂടാതെ കൊലക്കേസിലും നിരവധി അടിപിടിക്കേസിലും ഇയാള്‍ പ്രതിയാണ്. പേലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായിരുന്ന മനേഷ് ഇതിനു മുൻപ് നിരവധി കഞ്ചാവ് കേസുകളില്‍ എക്സൈസിന്‍്റെ പിടിയിലായിട്ടുണ്ട്
പ്രതിയെ നെയ്യാറ്റിനകര കോടതി റിമാഡ് ചെയ്തു.