Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ

അഞ്ചുതെങ്ങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് വശീകരിച്ച് വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി അഞ്ചുതെങ്ങ് ഒന്നാംപാലത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി കടന്നുകളഞ്ഞ അഞ്ചുതെങ്ങ് വില്ലേജിൽ നെടുങ്ങണ്ട ഒന്നാം പാലം കൊച്ചുദക്കഴികം വീട്ടിൽ ഷാജഹാൻ മകൻ അൽത്തു എന്ന് വിളിക്കുന്ന അൽത്താഫി (21) നെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല ഡി.വൈ.എസ്സ്. പി.നിയാസ് .പി., അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ചന്ദ്രദാസ്, എസ്സ്. , ഡാൻസാഫ് എ.എസ്സ്.ഐ. ബിജുകുമാർ, സി.പി.ഒ. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ്, വർക്കല സ്റ്റേഷനുകളിൽ കേസുകളിലെ പ്രതിയാണ് അൽത്താഫ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *