Breaking News

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം; സി.പി.എം. പ്രതിഷേധയോഗം

വർക്കല: ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം. വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടയറയിൽ യോഗം സംഘടിപ്പിച്ചു. കർഷക സമരത്തിന്റെ വിജയം ഇന്ത്യൻ ജനതയുടെ വിജയമാണെന്നും, നരേന്ദ്ര മോദി സർക്കാരിന്റെ അടിച്ചമർത്തലുകളെ അതിജീവിച്ചാണ് കർഷക സമരം വിജയത്തിലെത്തിയതെന്നും കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവുമായ ഡോ. വിജു കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടതുപോലെയാണ് കർഷകസമരത്തെയും മോദി സർക്കാർ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം. ഏരിയാ കമ്മിറ്റിയംഗം എസ്.രാജീവ് അധ്യക്ഷനായ യോഗത്തിൽ വി.ജോയി എം.എൽ.എ., എസ്.ഷാജഹാൻ, എം.കെ.യൂസഫ്, കെ.എം.ലാജി, വി.സത്യദേവൻ, ബി.എസ്.ജോസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *