
വർക്കല : നഗരസഭ പരിധിയിലെ താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി തുടങ്ങി. ഒരു പൗരന് ഒറ്റ ഇലക്ട്രോണിക് ഹെൽത്ത് രേഖ എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തി നടപ്പിലാ ക്കുന്നതാണ് ഇ-ഹെൽത്ത് പദ്ധതി.
വർക്കല താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.എം.ലാജി അധ്യക്ഷനായി. ആദ്യ ഹെൽത്ത് കാർഡ് വി.ജോയി എം.എൽ.എ. വിതരണംചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ, നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ നിതിൻ നായർ, കൗൺസിലർ ആർ.അനിൽകുമാർ, ജയചന്ദ്രൻ, കെ.രഘുനാഥൻ, ഷാജഹാൻ, വിശ്വൻ, രാജീവ്, വിനോദ് എന്നിവർ സംസാരിച്ചു.