
വർക്കല: സിപി ഐ ( എം ) ന്റെ കണ്ണൂരിൽ നടക്കുന്ന ഇരുപതിമൂന്നാമത് പാർട്ടി കോണ്ഗ്രസ്സിനോട് മുന്നോടിയായിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യ ഏരിയ സമ്മേളനത്തിന് വർക്കലയിൽ തുടക്കമായി. സഖാവ് എസ് കൃഷ്ണൻ കുട്ടി നഗറിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കമായത്. സിപിഐ (എം )സംസ്‌ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉത്ഘാടനം ചെയ്തു. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചത് നരേന്ദ്രമോദി സർക്കാരിന്റെ പരാജയം ആണെന്ന് ഉത്ഘാടന പ്രസംഗത്തിൽ എം വിജയകുമാർ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ,അഡ്വ വി ജോയ്, ബി പി മുരളി, ആർ രാമു, ഒ എസ് അംബിക തുടങ്ങീ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.