
കൊല്ലം:മയ്യനാട് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം ചെയർപേഴ്സൺ സിൽവി വിജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മയ്യനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഡോക്ടർ പത്മകുമാറിന് നൽകി. യോഗത്തിൽ മയ്യനാട് പഞ്ചായത്ത് നടപ്പിലാക്കുന്ന കേശവീയം എന്ന പൈതൃക സ്മരണ ഉണർത്തുന്ന പദ്ധതിക്ക് മയ്യനാട് ഡെവലപ്മെന്റ് ഫൌണ്ടേഷൻ സംഘടനയുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി ആർ.അരുൺ മയ്യനാട് സ്വാഗതം ആശംസിച്ചു. മുഖത്തല ബ്ലോക്ക് മെമ്പർ ഷീല ഹരി, മയ്യനാട് വാർഡ് മെമ്പർ സുനിൽകുമാർ, മയ്യനാട് റാഫി, ഷിബു റാവുത്തർ, നസീർ ഖാൻ, സൈഫുദ്ദീൻ, അഡ്വക്കേറ്റ് അനില, ശ്രീജ, ദീപ, ലേഖജ്, നിതിൻ വിജയ്, കിഷോർ കുമാർ, ഷിൻഡോ, മനു,രതീഷ് മയ്യനാട്, എന്നിവർ പങ്കെടുത്തു. ശ്യാംകുമാർ നന്ദി പറഞ്ഞു.