Breaking News

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ്സും, കാറും, ട്രെയിലറും കൂട്ടിയിടിച്ച് അപകടം

കല്ലമ്പലം: ഇരുപത്തിയെട്ടാം മൈലിനു സമീപം കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും, കാറും, തിരുവനന്തപുരത്തേക്ക് വന്ന ട്രെയിലറും കൂട്ടിയിടിച്ചായിരുന്നു അപകടം. ട്രെയിലറിന്റെ മുൻവശം റോഡിന്റെ വലതുവശ ത്തേക്ക് കയറി കെഎസ്ആർടിസി ബസിന് മുന്നിൽ പോയ കാറിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസുമായി കൂട്ടിയിടിക്കുക യായിരുന്നൂവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ്സിൽ മുപ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയടക്കം അഞ്ച് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഇന്നു രാവിലെ 6 15 നാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല. ക്രെയിനുകൾ ഉപയോഗിച്ചു അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റുന്നതുവരെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കല്ലമ്പലം ഫയർ യൂണിറ്റ് സ്ഥലത്തെത്തി റോഡിൽ പരന്നൊഴുകിയ ഓയിൽ പൂർണമായും മാറ്റി മറ്റ് അപകടങ്ങൾ ഒഴിവാക്കി .സീനിയർ ഫയർ ഓഫീസർ .സുലൈമാൻ ഫയർ ഓഫീസർ മാരായ സലീഷ് .ശംഭു ,വിപിൻ,അനീഷ് ഹോം ഗാർഡ് ജയചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *