Breaking News

സിപിഐ എം വർക്കല ഏരിയ സമ്മേളനം: സ്വാഗതസംഘമായി

വർക്കല : സിപിഐ എം വർക്കല ഏരിയ സമ്മേളനം നവംബർ 18, 19, 20 തിയതികളിൽ ചെമ്മരുതി നരിക്കല്ല് തോപ്പിൽ ആഡിറ്റോറിയത്തിൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം നരിക്കല്ല് തോപ്പിൽ ആഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദേശാഭിമാനി പത്രത്തിൻ്റെയും ചിന്ത വാരികയുടെയും വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി. ഏരിയ കമ്മിറ്റി അംഗം എംകെ യൂസഫ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് രാജീവ് സ്വാഗതം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെഎം ലാജി, ബിഎസ് ജോസ്, വി സത്യദേവൻ, എസ് സുന്ദരേശൻ, എഎച്ച് സലിം , എ നഹാസ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി വി ജോയി എംഎൽഎയേയും ജനറൽ കൺവീനറായി ഏരിയ സെക്രട്ടറി എസ് രാജീവിനേയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *