Breaking News

കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ടു, രക്ഷകരായി അനൂപും സനോജും

ഡ്രൈവര്‍ അനൂപ് ഉടന്‍തന്നെ സ്പീഡ് ബോട്ടില്‍ ലൈഫ് റിങ്ങുമായി പൊഴിമുഖത്തെത്തി. തീരത്തുണ്ടായിരുന്ന സനോജ് റിങ്ങുമായി കടലില്‍ നീന്തിച്ചെന്നാണ് മരണത്തോട് മല്ലിടുകയായിരുന്ന കണ്ണനെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്.

ഇടവ: കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട വിദ്യാര്‍ഥിയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് നാടിന്റെ അഭിനന്ദനം. ഞായറാഴ്ച വൈകീട്ട് കല്ലുവാതുക്കല്‍ സ്വദേശി കണ്ണനാ(17)ണ് ശക്തമായ തിരയില്‍പ്പെട്ടത്. സമയോചിതമായ ഇടപെടലിലൂടെ കാപ്പില്‍ പ്രിയദര്‍ശിനി ബോട്ട്ക്ലബ്ബ് ഡ്രൈവര്‍ അനൂപും മത്സ്യത്തൊഴിലാളി സനോജുമാണ് രക്ഷകരായത്. കല്ലുവാതുക്കലില്‍ നിന്നു മറ്റ് നാലുപേര്‍ക്കൊപ്പമാണ് കണ്ണന്‍ കാപ്പില്‍ തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഇതിനിടെ അടിയൊഴുക്കില്‍പ്പെട്ട് നിലകിട്ടാത്ത അവസ്ഥയിലായി. ഒപ്പമുണ്ടായിരുന്നവര്‍ ബോട്ട് ക്ലബ്ബിലെത്തി വിവരമറിയിച്ചു. ഡ്രൈവര്‍ അനൂപ് ഉടന്‍തന്നെ സ്പീഡ് ബോട്ടില്‍ ലൈഫ് റിങ്ങുമായി പൊഴിമുഖത്തെത്തി. തീരത്തുണ്ടായിരുന്ന സനോജ് റിങ്ങുമായി കടലില്‍ നീന്തിച്ചെന്നാണ് മരണത്തോട് മല്ലിടുകയായിരുന്ന കണ്ണനെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ച പ്രദേശവാസികള്‍ കൂടിയായ അനൂപിനെയും സനോജിനെയും നാട്ടുകാര്‍ അനുമോദിച്ചു. കാപ്പില്‍ പബ്ലിക് ലൈബ്രറി സെക്രട്ടറിയാണ് അനൂപ്. ഡി.വൈ.എഫ്.ഐ. ഇടവ ശ്രീയേറ്റ് യൂണിറ്റംഗമാണ് സനോജ്. ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു പിന്നാലെ മറ്റ് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായ സംഭവവുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *