Breaking News

റോഡരികിൽ നിന്നവരെ മാരകായുധങ്ങളുമായി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കടയ്ക്കാവൂർ: കടയ്ക്കാവൂർ വിളയിൽ മൂല ജംഗ്ഷനിൽ വീടിനടുത്തുള്ള റോഡരികിൽ നിന്ന സുധാകരനെയും മകനെയും മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. 10/10/2021 രാത്രി 7 മണിയോടുകൂടി മോട്ടോർസൈക്കിളിൽ വന്ന പ്രതികൾ റോഡരികിൽനിന്ന് അച്ഛനെയും മകനെയും ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനായി വന്ന മകനായ രാഹുലിനെ ആണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. കിഴുവിലം വില്ലേജിൽ ചിറ്റാറ്റിൻകര ചിത്തിര നിവാസിൽ രാമചന്ദ്രന്റെ മകൻ 22 വയസ്സുള്ള നന്ദുവിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടി. സംഭവത്തിനു ശേഷം ഒളിവിൽ പോയ ശാർക്കര ക്ഷേത്രത്തിനുസമീപം ദൈവകൃപയിൽ വിഷ്ണുനാഥിന്റെ മകൻ 21 വയസ്സുള്ള അഗറസ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം എസ് ബി നിവാസിൽ അശോക്കുമാർ മകൻ 21 വയസ്സുള്ള ദീപു എന്ന് വിളിക്കുന്ന അരുണിനെയും വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. SHO അജേഷ് വി, SI ദീപു എസ്, ASI ജയകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിജു,വിഷ്ണു,സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഇതിനുമുൻപ് അടിപിടിക്കേസിലെ പ്രതികളായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും മോട്ടോർസൈക്കിൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *