

വർക്കല:ചെമ്മരുതി പഞ്ചായത്തിൽ ചാവടിമുക്ക് 18 ആം വാർഡിൽ പരുതിവിള റോഡരികിലുള്ള എംഇഎസ് ബ്ലോക്ക് നിർമ്മിച്ച കിണറാണ് സ്വകാര്യവ്യക്തി കയ്യേറുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത് . ഇത് സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിലും പോലീസിലും പരാതിയും നൽകി. 50 വർഷങ്ങൾക്കു മേൽ നാട്ടുകാർ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന പൊതുകിണറാണിതെന്നും , വർഷാവർഷങ്ങളിൽ കിണറിന്റ്റെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലുമെല്ലാം പഞ്ചായത്ത് ചെയ്തു വരികയാണെന്നും തുടർന്ന് നാട്ടുകാർക്ക് സ്വതന്ത്രമായി പ്രസ്തുത കിണറിലെ ജലം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് വേണ്ട നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രത്യേക ഭൂപ്രകൃതിയിൽ കിടക്കുന്ന ഇവിടം നല്ല നീരൊഴുക്കുള്ള സ്ഥലത്താണ് കിണർ സ്ഥിതി ചെയ്യുന്നത് . കുന്നിൻ ചരിവുകളിൽ താമസിക്കുന്ന പ്രദേശവാസികൾ ആശങ്കയിലാണ്