

വർക്കല : വർക്കലയിൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സന്നദ്ധ സംഘടനകളിൽ ഒന്നാണ് ഫ്രണ്ട്സ് വർക്കല. അരിയും,പലവ്യഞ്ജന സാധനങ്ങളും ,പച്ചക്കറികളും അടങ്ങിയ ഭഷ്യകിറ്റ് പെരുംകുളം നിവാസികളായ നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകി മാതൃകയായി.
വർക്കലയിലെ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന അനേകം പേരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കി അവർക്കും ഭഷ്യ കിറ്റുകൾ നൽകി. വർക്കല സബ് ഇൻസ്പെക്ടർ അജിത് കുമാർ ആദ്യ കിറ്റ് നൽകി ഉത്ഘാടനം നിർവഹിച്ചു. വർക്കലയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഫ്രണ്ട്സ് വർക്കലയുടെ പ്രവർത്തകരും പങ്കെടുത്തു , മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രസ്സ് ക്ളബ് ജന:സെക്രട്ടറി അൻസാർ വർണ്ണന നന്ദി രേഖപ്പെടുത്തി.