Breaking News

വർക്കലയിൽ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വാർഷികാഘോഷം

വർക്കല : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വാർഷികാഘോഷം നടത്തി. വർക്കല ഇൻസ്‌പെക്ടർ വി.എസ്.പ്രശാന്ത് പതാക ഉയർത്തി. ബെസ്റ്റ് കേഡറ്റുകളായ അംഗിത, കാർത്തിക രാജ്, ഹയർസെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ എസ്.പി.സി. വിദ്യാർഥിനി ആര്യാ നിർമൽ എന്നിവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.

പ്രിൻസിപ്പൽ ഷീബ, പി.ടി.എ. പ്രസിഡന്റ് പ്രസന്നൻ, എസ്.പി.സി. ഇൻസ്ട്രക്ടർ ജയപ്രസാദ്, ജിസ, സജിത, അധ്യാപകരായ ഉണ്ണികൃഷ്ണൻ, അശോകൻ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *