
വർക്കല : ചെമ്മരുതിയിൽ വീട്ടിൽ വളർത്തിയിരുന്ന ആടുകളെ മോഷ്ടിച്ച് വിൽപ്പന നടത്തിയവരെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല മുണ്ടയിൽ തോപ്പുവിള നഴ്‌സറിക്കു സമീപം പുത്തൻവിള വീട്ടിൽ ബിജു(47), വർക്കല വാച്ചർമുക്ക് നിഷാ ഭവനിൽ മണികണ്ഠൻ എന്ന നിജു(31) എന്നിവരാണ് പിടിയിലായത്. ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീട്ടിൽ നിന്നാണ് ജമ്‌നാപ്യാരി, മലബാറി ഇനങ്ങളിൽപ്പെട്ട രണ്ട് ആടുകളെ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 30, 31 തീയതികളിൽ രാവിലെ ബൈക്കിലെത്തിയാണ് ആടുകളെ പിടിച്ചുകൊണ്ടുപോയി വിൽപ്പന നടത്തിയത്. വീടിന്റെ പരിസരങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. 2012-ൽ വർക്കലയിൽ ലിജി എന്ന പെൺകുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ബിജുവെന്ന് പോലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ ഇൻസ്‌പെക്ടർ വി.കെ.ശ്രീജേഷ്, എസ്.ഐ. ആർ.സജീവ്, എസ്.സി.പി.ഒ. ജയ് മുരുകൻ, പോലീസുകാരായ സജീവ്, തുളസി, ആജിൽ, ജിഷാദ്, ഹോംഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി