

വർക്കല : നടയറയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ ചൊവ്വാഴ്ച നടയറയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും, ജുമാ മസ്ജിദിലും, തയ്ക്കാവിലും, പരിസരപ്രതേശത്തുള്ള കോറണ്ടയ്‌നിൽ കഴിഞ്ഞിരുന്ന വീടുകളിലും സാനിടൈസറിങ് പ്രവർത്തനങ്ങൾ നടന്നു. പരിപാടിയുടെ ഉത്‌ഘാടനം ഡി സി സി വൈസ് പ്രസിഡന്റ് പി എം ബഷീർ നിർവഹിച്ചു. മുൻ വാർഡ് കൗൺസിലർ ഷാജി വിശിഷ്ട്ടാതിഥിയായിരുന്നു. ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ നടയറ ടൗൺ പ്രസിഡൻറ് അക്ബർഷാ, അഡ്വ: നിസാർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഷാൻ പനവിള, റാഫി നടയറ, നൈസാം, മനോജ്,നന്ദു, ഷാജി,താസിം, അദിൽ ചെമ്മരുതി,ഷാൻ ബംഗ്ലാവിൽ,ഹനസ്,നിസാമുദ്ധീൻ, അൻസർ,നൗഫൽ,ഷാമോൻ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച നടയറ വാർഡിൽ കോവിഡ് രോഗികളുടെ എണ്ണം നാല്പതായി ഉയർന്നിരുന്നു.