Breaking News

കല്ലമ്പലത്ത് വ്യാപാരികൾക്ക് ധനസഹായം നൽകി മാതൃക കാട്ടി.

കല്ലമ്പലം: കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് ധനസഹായം നൽകി മാതൃകയായി കേരള വ്യാപരി വ്യവസായി ഏകോപനസമിതി കല്ലമ്പലം യൂണിറ്റ് . കല്ലമ്പലം യൂണിറ്റിൽ അംഗങ്ങളായ എല്ലാ വ്യാപരികൾക്കും 2000 രൂപ വീതം ആണ് ധനസഹായം നൽകിയത്. വ്യാപരി വ്യവസായി കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് എ കമാലുദീൻ തങ്ങൾ, സെക്രട്ടറി യൂ എൻ ശ്രീകണ്ഠൻ, ട്രേഷറർ രാജീവ് , വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് ഇല്യാസ് , മണികണ്ഠൻ, കൺവീനർ റാഫി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള യൂണിറ്റ് കഴിഞ്ഞ വർഷവും ധനസഹായം വിതരണം ചെയ്തിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 7 മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണു കളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *