Breaking News

ബിജെപി വർക്കലയിൽ യോഗാദിനം ആചരിച്ചു

വർക്കല: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. വർക്കല നിയോജക മണ്ഡലത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ആറ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റി നോർത്ത് സൗത്ത് കമ്മിറ്റികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സജീവമായി യോഗാദിനാചരണത്തിൽ പങ്ക് ചേർന്നു. മണ്ഡലം യോഗാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ബിജെപി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ നിർവ്വഹിച്ചു. മനുഷ്യന്റെ മനസ്സ് എത്തുന്നിടത്ത് ശരീരത്തെ എത്തിക്കുവാൻ സഹായിക്കുന്ന സർവ്വരോഗങ്ങൾക്കും പരിഹാരമായ ഭാരതീയ സംസ്ക്കാരത്തിന്റെ പൈതൃകസമ്പത്തായ യോഗക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലാണ് സ്ഥാനം എന്ന് ഉത്ഘാടകൻ പറഞ്ഞു. വർക്കലയിലെ പ്രശസ്ത യോഗാ ട്രെയിനിംങ്ങ് പരിശീലകയും കൗൺസിലറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ പ്രിയാഗോപൻ യോഗാ പരിശീലനങ്ങൾക്ക് നേത്രത്വം നൽകി. മണ്ഡലം ജനറൽസെക്രട്ടറി സജി പി മുല്ലനല്ലൂർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഗോകുൽ സദാശിവൻ , മുനിസിപ്പാലിറ്റി പ്രതിപക്ഷനേതാവ് അഡ്വ: അനിൽകുമാർ , കൗൺസിലർമാരായ അനു ,രാഖി , അനീഷ് ,ഷീനാഗോവിന്ദ് , അശ്വതി , വാർഡ് കൺവീനർ രാജീവ് വികെ എന്നിവരും സന്നിഹതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *