Breaking News

വർക്കലയിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി.

ജയരാജൻ

വർക്കല :വർക്കലയിലെ പൂർവ്വവ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മൈതാനം രത്നാ സ്റ്റോർ ഉടമയായ മണി എന്ന് വിളിക്കുന്ന ജയരാജൻ (64) ആണ് മരണപ്പെട്ടത്. മെയ് 18 ന് വർക്കല ബറോഡ ബാങ്കിന് സമീപത്തുള്ള മുറിയിലാണ് ഇദ്ദേഹത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം വർക്കല ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധയിൽ പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. വർക്കല പോലീസ് ഇൻക്വസ്റ്റു തയ്യാറാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റു മാർട്ടത്തിനു ശേഷം ആറ്റിങ്ങൾ മുനിസിപ്പൽ സ്മശാനത്തിൽ ഇന്നു വൈകുന്നേരം സംസ്കരിച്ചു. 40 വർഷത്തിലധികം വർക്കലയിൽ താമസമാക്കിയ ഇദ്ദേഹത്തിന്റെ സ്വദേശം തൂത്തുക്കുടിയാണ്. വർക്കല മുനിസിപ്പൽ ചെയർമാൻ K M. ലാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നിതിൻ വിജയൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ഠൗൺ യൂണിറ്റ് പ്രസിഡൻറ് കെ.രാജേന്ദ്രൻ നായർ , വൈസ് പ്രസിഡന്റ് സി.വിജയപ്രകാശൻ പിള്ള എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്കി. ഭാര്യ. പരേതയായ അജിത .ജെ, മകൾ: അൻപുരത്നം ജെ., മരുമകൻ : കൃഷ്ണകുമാർ.ഡി.

Related posts

Leave a Reply

Your email address will not be published. Required fields are marked *