Breaking News

വർക്കലയിൽ ആരോഗ്യ പ്രവർത്തകയുടെ വീട് ആക്രമിച്ചതായി പരാതി.

വർക്കല: വർക്കല മുൻസിപ്പാലിറ്റിയിലെ ആരോഗ്യ പ്രവർത്തകയുടെ വീട് ആക്രമിച്ചതായി പരാതി. മുനിസിപ്പൽ പരിധിയിലെ മുപ്പതാം വാർഡിലെ ആശ പ്രവർത്തകയായ ഷീജ ഹെൻട്രിയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി ഒരു മണിയോടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. വീടിന്റെ മതിൽ ചാടി കടന്നശേഷം അവിടെ കൂട്ടി ഇട്ടിരുന്ന പാറ കഷ്ണങ്ങൾ കൊണ്ട് ജനൽപ്പാളി കൾക്ക് നേരെ എറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും സ്കൂട്ടറിൽ അക്രമികൾ രക്ഷപ്പെടുന്നത് ആണ് കാണാൻ കഴിഞ്ഞത്.ആക്രമണത്തിൽ വീടിന്റെ മുന്നിലുള്ള മൂന്നു ജനല്പാളികളിലെ ഗ്ലാസുകളും തകർന്നു. ഇത് സംബന്ധിച്ചു വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലം സന്ദർശിക്കുകയും,മേൽ നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം വാർഡ് പരിധിയിലെ പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരന്ന്‌ കോവിഡ് പോസിറ്റീവ് ആയതോടെ മറ്റുള്ള ജീവനക്കാർ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ജീവനക്കാരെല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും ആശ പ്രവർത്തക ആവശ്യപ്പെട്ടിരുന്നു . ഇതേ ചൊല്ലി ചെറിയ രീതിയിൽ തർക്കം ഉടലെടുത്തിരുന്നതല്ലാതെ തനിക്ക് മറ്റ് ശത്രുക്കൾ ആരുമില്ലായെന്നും അവർ പോലീസിനോട് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *