Breaking News

കോവിഡ് വ്യാപനം അതിരൂക്ഷം; അതീവ ജാഗ്രതയോടെ വർക്കല നഗരസഭ .

വർക്കല: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ വർക്കല നഗരസഭ . ശനിയാഴ്ച രാവിലെ ആറുമണി മുതൽ ആരംഭിക്കുന്ന സമ്പൂർണ്ണ ലോക്ഡൗണിന്റെ ഭാഗമായി വാർഡുതല സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു. വാർഡ് അടിസ്ഥാനത്തിൽ മോണിറ്ററിങ്, വിവരശേഖരണം, സഹായവിതരണം തുടങ്ങിയവയാണ് സാനിറ്റേഷൻ കമ്മിറ്റിയുടെ ചുമതലകൾ. നഗരസഭാ പരിധിയിൽ കോവിഡ് സ്ഥിതീകരിച്ചു കൊറണ്ടൈനിൽ കഴിയുന്നവരുടെ വിവരശേഖരണത്തിനായി വാർഡ് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചു. ഓക്സിജൻ , അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയും ഉറപ്പു വരുത്തിയതായി നഗരസഭ അറിയിച്ചു.

സി .എഫ് .എൽ .ടി.സി.യിൽ 101 കിടക്കകൾ ഉണ്ടായിരുന്നത് 300 ആയി വർധിപ്പിച്ചു. സി .എഫ് .എൽ .ടി.സി.യിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന് കീഴിൽ അടുക്കള സ്ഥാപിച്ചു ഭക്ഷണം നൽകിവരുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ കോവിഡ് വാർഡ് ക്രമീകരിക്കുന്ന അതിനുള്ള നടപടികൾ ആരംഭിച്ചു. നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും നഗരസഭാ ചെയർമാൻ കെ എം ലാജി അഭ്യർത്ഥിച്ചു.

അതേസമയം വർക്കല നഗരസഭാ പരിധിയിൽ ഇതുവരെയുള്ള കോവിഡ് പോസിറ്റീവ് കേസുകൾ 1225 ആയി. ഇതിൽ സജീവമായ കേസുകൾ 191 ആണ് .വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 179 . സി .എഫ് .എൽ .ടി.സി.യിൽ ആറുപേരും ആശുപത്രിയിൽ ആറുപേരും ചികിത്സയിൽ കഴിയുന്നു ഇന്നത്തെ ദിവസം 20 കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇന്ന് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റുകൾ തൊണ്ണൂറ്റിയഞ്ചും ആൻറിജൻ ടെസ്റ്റുകൾ അമ്പത്തിയേഴുമാണ് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18% . 223 പേർ ഇന്ന് വാക്സിൻ സ്വീകരിച്ചു. നഗരസഭാ പരിധിയിൽ 580 പേർ കൊറണ്ടൈനിൽ കഴിയുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *