Breaking News

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

ബാബു

കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി ബാബുക്കുട്ടന്‍ എന്ന ബാബു(39)പിടിയില്‍. പത്തനംതിട്ടയിലെ ചിറ്റാര്‍ വനമേഖലയില്‍ നിന്ന് ഇന്നലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഈ പ്രദേശത്തുള്ള പ്രതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു പ്രതി ഗുരുവായൂരില്‍നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ചത്. ആക്രമണത്തിനിടെ യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. മുളന്തുരുത്തിക്കും പിറവത്തിനും ഇടയില്‍ വച്ചായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ ആക്രമിച്ചത് ബാബുവാണെന്ന് മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് തിരിച്ചറിഞ്ഞു.
യുവതി ട്രെയിനില്‍ കയറി കാഞ്ഞിരമറ്റം കഴിഞ്ഞതോടെ പ്രതി സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ ആഭരണങ്ങള്‍ ഊരിവാങ്ങിച്ചു. ആ സമയം കംപാര്‍ട്ട്‌മെന്റില്‍ ഈ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷവും പ്രതി യുവതിയെ ആക്രമിക്കാന്‍ തുനിഞ്ഞതോടെയാണ് യുവതി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്. വാതിലിലെ കമ്പിയില്‍ പിടിത്തം കിട്ടിയ യുവതി കുറേ സമയം ട്രെയിനില്‍ തൂങ്ങിക്കിടന്ന ശേഷമാണ് താഴേക്ക് വീണത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *