Breaking News

നാവായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം

നാവായിക്കുളം ഇരുപത്തിയെട്ടാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്ന് തെന്നിമാറി സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറിയപ്പോള്‍

കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍നിന്ന് തെന്നിമാറി അപകടം. ബസിലുണ്ടായിരുന്ന ആര്‍ക്കും പരുക്കുകളില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കൊല്ലത്തുംനിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് റോഡില്‍നിന്ന് തെന്നിമാറി അടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറിയത്. ചാറ്റല്‍ മഴയുണ്ടായിരുന്നതിനാല്‍ ബസ് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവേ റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് പുരയിടത്തിലെ കല്ലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കല്ലമ്പലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *