
വര്‍ക്കല: വര്‍ക്കലയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഡ്വ:വി.ജോയി എം.എല്‍.എ ശിവഗിരിമഠം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം ശിവഗിരി സന്ദര്‍ശനത്തിനെത്തിയത്. മഹാസമാധിയില്‍ വച്ച് സ്വാമി ഋതംബരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അതിനുശേഷം ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങിയാണ് അദ്ദേഹം ശിവഗിരിയില്‍ നിന്നും മടങ്ങിയത്.