Breaking News

നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ എല്‍.ഡി.എഫിന് അനുകൂലം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യ ഫല സൂചനകള്‍ എല്‍.ഡി.എഫിന് അനുകൂലം. 89 ഇടത്ത് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. യു.ഡി.എഫിന് 48 ഇടത്താണ് ലീഡുള്ളത്. എന്‍.ഡി.എ 3 ഇടത്ത് ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാടും തൃശൂരുമാണ് എന്‍.ഡി.എ ലീഡ് ചെയ്യുന്നത്. ആലപ്പുഴയിലും ഇടത് മുന്നേറ്റമാണ് കാണുന്നത്. രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഒഴികെ ബാക്കിയെല്ലായിടത്തും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
കളമശ്ശേരിയില്‍ പി.രാജീവ് ലീഡ് ചെയ്യുന്നു. പാലയില്‍ ലീഡ് നില നിമിഷംതോറും മാറിമറിയുന്നു. ജോസ്.കെ.മാണിയെ പിന്നിലാക്കി ഇപ്പോള്‍ മാണി.സി.കാപ്പന്‍ മുന്നിലേക്ക് വന്നിരിക്കുന്നു. ജോസ്.കെ.മാണിയുടെ വരവ് എല്‍.ഡി.എഫിന് ഗുണംചെയ്തുവെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. കാരണം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് പല സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് മേഴ്‌സിക്കുട്ടിയമ്മയെക്കാള്‍ മുന്നിലാണ്.
കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, പാലായില്‍ മാണി സി. കാപ്പന്‍, തൊടുപുഴയില്‍ പി.ജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വടകരയില്‍ കെ.കെ. രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കള്‍.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പി.വി അന്‍വര്‍ തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുന്നു. കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *