Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കോവിഡ്; 3523 മരണം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3523 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32,68,710 ആയി. ആകെ കോവിഡ് മരണം 2,11,853 ആയി ഉയര്‍ന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 828 പേര്‍ മരിച്ചു.
രാജ്യത്തുടനീളം 15,49,89,635 പേര്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചു. 28,83,37,385 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *