
വർക്കല: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ വർക്കല നോർത്ത് യൂണിറ്റിന്റെ അംഗത്വ കാർഡ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം ബൈനാമണി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷൈലേഷിന് ആദ്യ കാർഡ് നൽകി . വെൺകുളത്ത് നടന്ന ലളിതമായ ചടങ്ങിൽ മേഖലാ സെക്രട്ടറി ഇക്ബാൽ, യൂണിറ്റ് സെക്രട്ടറി അൻസാർ മംഗല്യ, ജില്ലാ കമ്മിറ്റി അംഗം ഫിറോസ് മംഗല്യ, സതീഷ് ഓയാസിസ്,യൂണിറ്റ് മെംബേർസ് ഹെയ്സിന്ത്, അമീൻ അഭിലാഷ്, അരുൺ എന്നിവർ പങ്കെടുത്തു.