
വര്‍ക്കല: ലണ്ടനില്‍വച്ച് മരിച്ച വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം രോഹിണി മംഗലം വീട്ടില്‍ അമല്‍ പ്രസാദി(25)ന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ലണ്ടനില്‍ ഉപരിപഠനത്തിന് പോയ അമല്‍ പ്രസാദ് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ഏപ്രില്‍ 2ന് പുലര്‍ച്ചെ ലണ്ടന്‍ സമയം 5 മണിയോടെ നോര്വിച്ചിലാണ് വാഹനാപകടം സംഭവിച്ചത്.
അമല്‍ പ്രസാദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഡി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് എന്നിവ കോളേജില്‍ നല്കിയ ശേഷം അമല്‍ പ്രസാദ് സുഹൃത്തുക്കളായ കഴക്കൂട്ടം സ്വദേശി നിഷാല്‍, കണിയാപുരം സ്വദേശി ആകാശ് എന്നിവര്‍ക്കൊപ്പം കാറില്‍ മടങ്ങവെയായിരുന്നു ദുരന്തം. പരിക്കേറ്റ മൂന്നുപേരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമലിന്റെ ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം മോഹന്‍ദാസ് എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 1 നാണ് അമല്‍ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. കഴക്കൂട്ടം സ്വദേശിയായ നിഷാലിന്റെ കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. നിഷാലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അമല്‍ പ്രസാദിന്റെ മൃതദേഹം നാളെ പുലര്‍ച്ചെ 3.30ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും. രാവിലെ 8 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും. ജയപ്രസാദ്-സന്ധ്യ പ്രസാദ് ദമ്പതികളുടെ മകനാണ് അമല്‍. അതുല്‍ പ്രസാദ് സഹോദരനാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …