Breaking News

സോളാര്‍ തട്ടിപ്പ് കേസ്: സരിത.എസ്.നായര്‍ റിമാന്‍ഡില്‍

സരിത.എസ്.നായര്‍

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത.എസ്.നായരെ കോടതി റിമാന്‍ഡ് ചെയ്തു. 5 ദിവസത്തേക്കാണ് കോഴിക്കോട് സി.ജെ.എം മൂന്നാം കോടതി സരിതയെ റിമാന്‍ഡ് ചെയ്തത്. സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും സരിത ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇന്ന് രാവിലെ സരിതയെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്.
ഉച്ചയോടെ സരിതയെ കോടതിയില്‍ ഹാജരാക്കി. സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് കേസ്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരു കാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണായിരുന്നു സരിതയുടെ ജാമ്യം കോടതി കഴിഞ്ഞമാസം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *