
വര്‍ക്കല: വര്‍ക്കലയില്‍ പട്ടാപ്പകല്‍ കടയില്‍ കയറി പതിനായിരം രൂപ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പരവൂര്‍ പൊഴിക്കര ഇലപ്പിക്കഴികം വീട്ടില്‍ വാസുദേവന്റെ മകന് ബിജു(28) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കാണ് പ്രതി വര്‍ക്കല ചെമ്മരുതി ചാവടിമുക്കിലുള്ള കടയില്‍നിന്ന് പണം മോഷ്ടിച്ചത്. ഈ സമയം കടയുടമ മയക്കത്തിലായിരുന്നു. ഇതേ കടയില്‍ സോഡ വിതരണം ചെയ്തിരുന്ന ആളാണ് പ്രതി. ഇന്നലെ രാത്രി തന്നെ പ്രതി അയിരൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിര്‍ദേശ പ്രകാരം അയിരൂര്‍ എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ്.പി, എ.എസ്.ഐ ശ്രീകുമാര്‍.ബി, ഇതിഹാസ് ജി.നായര്‍, ഷിര്‍ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.