
വര്‍ക്കല: മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന വര്‍ക്കല രാധാകൃഷ്ണന്റെ അനുസ്മരണ സമ്മേളനം 26ന് രാവിലെ 9 മണിക്ക് നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ അനുസ്മരണ സമ്മേളനം മുണ്ടയിലെ വസതിയില്‍ വച്ചാണ് നടത്തുക. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമ്മേളനം തുടങ്ങുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ലളിതമായ ചടങ്ങില്‍ സി.പി.ഐ(എം) നേതാക്കളായ ബി.പി.മുരളി, അഡ്വ.വി.ജോയി എം.എല്‍.എ, അഡ്വ.എസ്.ഷാജഹാന്‍, അഡ്വ.എസ്.സുന്ദരേശന്‍, എസ്.രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.