
വര്‍ക്കല: വര്‍ക്കലയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മുണ്ടയില്‍(25-ാം വാര്‍ഡ്), 25/243, വൈശാഖില്‍ അഡ്വ.എസ്.മുരളീധരന്‍നായരാണ് മരിച്ചത്. ഈ മാസം 5നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഡ്വ.മുരളീധരന്‍നായര്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. ബി.പി, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു.
മുരളീധരന്‍നായരുടെ വീട്ടില്‍ ഭാര്യയും മകനും മരുമകളും കൊച്ചുമകളുമാണുള്ളത്. ഇതില്‍ മകന് ഈ മാസം 7നും മരുമകള്‍ക്കും കൊച്ചുമകള്‍ക്കും ഈ മാസം 9നും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ വീട്ടില്‍ തന്നെ ക്വാറന്റൈനിലാണ്. മുരളീധരന്‍നായരുടെ മൃതദേഹം ഇന്നുതന്നെ കിളിമാനൂര്‍ പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുരളീധരന് നായരുടെ വീടിന് അടുത്തുള്ള ശ്രീമൂലം നിലയം എന്ന വീട്ടില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണനും(46) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വര്‍ക്കല-മുണ്ടയില്‍ റോഡിലുള്ള സ്നേഹ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. മുണ്ടയില്‍ പടിപ്പുര വീട്ടില്‍ താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.