Breaking News

വര്‍ക്കലയില്‍ കഴിഞ്ഞ ഒരാഴ്ച കോവിഡ് പോസിറ്റീവായത് 173 പേര്‍ക്ക്

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല താലൂക്കില്‍ കഴിഞ്ഞ ഒരാഴ്ച കോവിഡ് പോസിറ്റീവായത് 173 പേര്‍ക്ക്. 2,393 സാമ്പിളുകളാണ് കഴിഞ്ഞ ഒരാഴ്ചയില്‍ പരിശോധിച്ചത്. ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും വര്‍ക്കല മുനിസിപ്പാലിറ്റിയിലാണ്. 876 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്(ടി.പി.ആര്‍) ഏറ്റവും കൂടുതല്‍ മടവൂര്‍ പഞ്ചായത്തിലാണ്. 10.19 ശതമാനമാണ് ഇവിടത്തെ ടി.പി.ആര്‍. ഏറ്റവും കുറവ് പള്ളിക്കല്‍ പഞ്ചായത്തിലാണ്. 4.60 ശതമാനമാണ് പള്ളിക്കല്‍ പഞ്ചായത്തിലെ ടി.പി.ആര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *