Breaking News

വര്‍ക്കലയില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

കഞ്ചാവ് കടത്ത് കേസില്‍ പിടിയിലായ പ്രതികള്‍

വര്‍ക്കല: വര്‍ക്കലയില്‍ നാല് കിലോ കഞ്ചാവ് എക്‌സൈസ് വകുപ്പ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴക്കൂട്ടം നേട്ടായ്‌ക്കോണം മുണ്ടന്‍പള്ളി ലൈനില്‍ സൗപര്‍ണിക വിലാസത്തില്‍ കുമാര്‍ദാസ് മകന്‍ സുരേഷ് കുമാര്‍(28), തിരുവനന്തപുരം വലിയതുറ കിണറ്റുവിളകം ഗോള്‍ഡന്‍ ലൈന്‍ ടി.സി-44697 സുനില്‍ ദാസ് മകന്‍ അഖില്‍(28) എന്നിവരെയാണ് ഇന്നലെ രാത്രി 10.40ന് ഹെലിപാഡ് വെച്ച് അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കെ.എല്‍.01 സി.ജി.7185 എന്ന ഓട്ടോറിക്ഷയില്‍ കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു പ്രതികള്‍. ബീമാപള്ളി സ്വദേശിയായ കണ്ടാലറിയാവുന്ന ഒരാളാണ് കഞ്ചാവ് കൈമാറാന്‍ തങ്ങളെ ഏല്‍പിച്ചതെന്ന് പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി.
പ്രതികളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദ് അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍ സുധീഷ് കൃഷ്ണ, വര്‍ക്കല റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ രാധാകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജു, ഷൈന്‍, അരുണ്‍ മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *