
വര്‍ക്കല: വര്‍ക്കല നഗരസഭയുടെ കോവിഡ് വാക്സിനേഷന് ക്യാമ്പ് നാളെ രഘുനാഥപുരത്ത് നടക്കുമെന്ന് നഗരസഭ ചെയര്മാന് കെ.എം.ലാജി അറിയിച്ചു. 10 മണി മുതല്‍ 4 മണിവരെ ആയിരിക്കും ക്യാമ്പ്. വര്‍ക്കല നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന് സാധ്യമാക്കാനുള്ള നടപടികള്‍ നടന്നുവരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവരം പൊതുജനങ്ങളിലെത്തിക്കാന്‍ അനൗണ്‍സ്മെന്റ് അടക്കമുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ട്. നടയറ ഭാഗത്തുള്ള പള്ളിയിലെ മതപുരോഹിതന്മാര്ക്കുള്പ്പെടെ വാക്സിന് നല്‍കിക്കൊണ്ടാണ് ഈ വാക്സിന് യജ്ഞത്തിന് തുടക്കം കുറിച്ചതെന്നും കെ.എം.ലാജി വ്യക്തമാക്കി.
വാക്സിനേഷന് ക്യാമ്പ് 29ന് സമാപിക്കും. അതിന് മുമ്പ് തന്നെ വര്‍ക്കല നഗരസഭയിലെ 45 വയസ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 10 മണി മുതല്‍ 4 മണിവരെ 15-ാം വാര്‍ഡ് കേന്ദ്രമാക്കി രഘുനാഥപുരം വട്ടപ്ലാമൂട് റസിഡന്‍സ് അസോസിയേഷന് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. 14, 15, 16 വാര്‍ഡുകളിലുള്ള 45 വയസ് കഴിഞ്ഞ എല്ലാവരും ക്യാമ്പില്‍ പങ്കെടുത്ത് വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാക്സിന് സ്വീകരിക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് മാത്രം കയ്യില്‍ കരുതിയാല്‍ മതിയാകും. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് വാക്സിന് ക്യാമ്പില്‍ ഉണ്ടാവുകയെന്നും കെ.എം.ലാജി വ്യക്തമാക്കി.