
തൃശൂര്‍: കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. രാഷ്ട്രീയ അക്രമങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചതായും വിജയരാഘവന്‍ പറഞ്ഞു.
ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനമൊട്ടാകെ ശക്തമായ സാന്നിധ്യമാകാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിപ്പോയത് തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഗൗരവത്തോടെ കണ്ടില്ലെന്നതിന് തെളിവാണ്. ചില മണ്ഡലങ്ങള്‍ മാത്രമാണ് അവര്‍ ശ്രദ്ധിച്ചതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.