
വര്‍ക്കല: കളിച്ചുകൊണ്ടിരിക്കെ സൈക്കിള്‍ ചെയിനില്‍ കുടുങ്ങിയ ആറ് വയസ്സുകാരന്റെ വിരല്‍ ഫയര്‍ഫോഴ്സ് എത്തി വിടുവിച്ചു. ചെറുന്നിയൂര്‍ കൂട്ടിക്കട മയൂരിയില്‍ ബിജുവിന്റെ മകന് അഭിനവിന്റെ വിരലാണ് സൈക്കിള്‍ ചെയിനില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയുടെ വിരല്‍ വിടുവിക്കുകയായിരുന്നു. കുട്ടിയുടെ വിരലിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്.