
വര്‍ക്കല: കിണറ്റില്‍ വീണയാളെ വര്‍ക്കല ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. വര്‍ക്കല ചെറുകുന്നം ഉഷാ മന്ദിരത്തില്‍ അപ്പുക്കുട്ടന് പിള്ളയുടെ വീട്ടിലെ കിണറ്റില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അയല്‍വാസിയായ പ്രിന്‍സ്(40)കിണറ്റിലേക്ക് വീണത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് കിണറ്റിലിറങ്ങി സാഹസികമായി പ്രിന്‍സിനെ രക്ഷപെടുത്തിയത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.