
വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പില്‍ കളംനിറഞ്ഞ് എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ വര്‍ക്കല പുത്തന്‍ചന്ത, ഹെലിപാഡ് എന്നിവിടങ്ങളില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വ്യത്യസ്തങ്ങളായ പ്രചരണ മാര്‍ഗ്ഗങ്ങളിലൂടെ വര്‍ക്കല മണ്ഡലത്തില്‍ എന്‍.ഡി.എ ജനശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി.എസ്.ആര്.എം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ചത്. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് അദ്ദേഹം പ്രചരണം ആരംഭിച്ചത്. പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനാണ് എന്‍.ഡി.എ പ്രധാന്യം നല്‍കുന്നത്.
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഒരു വീടുതന്നെ മൂന്നോ നാലോ തവണ സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും. ശക്തമായ സംഘടനാ സംവിധാനമാണ് വര്ക്കലയുള്പ്പെടെ കേരളമൊട്ടാകെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ നടപ്പാക്കുന്നതെന്ന് ഇന്നലെ ശിവഗിരി സന്ദര്‍ശിച്ച കൊല്ലം ജില്ല തെരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിക്കുന്ന ഉഡുപ്പി എം.എല്‍.എ രഘുപതി ഭട്ട് പറഞ്ഞിരുന്നു.