Breaking News

‘കേരള ജനത മോദിയില്‍ വിശ്വാസമര്‍പ്പിക്കുന്നു’: ഉഡുപ്പി എം.എല്‍.എ ശിവഗിരിയില്‍

വർക്കല : കേരളത്തിലെ ജനങ്ങൾ നരേന്ദ്രമോദിയിൽ വിശ്വാസമർപ്പിക്കുന്നുവെന്ന് ഉടുപ്പി എംഎൽഎ കെ.രഘുപതിഭട്ട്. എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജനവികാരം ബിജെപിക്ക് നേട്ടമാകുമെന്ന് രഘുപതി പറഞ്ഞു. വർക്കല ശിവഗിരി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായർ രാവിലെ ശിവഗിരി സന്ദർശിച്ച രഘുപതിഭട്ട് വൈകുന്നേരം 4 മണിയോടെ രണ്ടാമതും ശിവഗിരിയിലെത്തി മഠം പ്രസിഡണ്ട് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുമായി അദ്ദേഹം ചർച്ച നടത്തി.

എൽഡിഎഫ് സർക്കാരിൻറെ അഴിമതി ഭരണത്തിൽ ജനം അസംതൃപ്തരാണ്. നല്ലൊരു ഭരണം കാഴ്ചവെക്കാൻ അവർക്ക് സാധിച്ചിട്ടില്ല . എൽഡിഫും യുഡിഎഫും മാറിമാറി അഴിമതിഭരണം നടത്തി കേരളത്തിൽ വികസനം ഇല്ലാതാക്കി. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ വന്നതിനു ശേഷമാണ് കേരളത്തിൽ ശരിയായ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്, അദ്ദേഹം പറഞ്ഞു.

കെ.രഘുപതിഭട്ട്.,പ്രസിഡണ്ട് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുമായി ചർച്ച നടത്തുന്നു

ബി.ജെ.പി യുടെ സ്ഥാനാർഥികൾ ജനപിന്തുണയുള്ളവരാണ് പ്രത്യേകിച്ചും മെട്രോമാൻ എന്നറിയപ്പെടുന്ന ഇ.ശ്രീധരൻ . ജനങ്ങൾ ഇ. ശ്രീധരൻ ഉൾപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലും, ത്രിപുരയിലും കമ്മ്യൂണിസം തകർന്നടിഞ്ഞു. കേരളത്തിലും ഈ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസം തകർന്നടിയും,രഘുപതിഭട്ട് തുടർന്നു

ബി.ജെ.പി , ആർഎസ്എസ് പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി വോട്ടർമാരെ കാണുന്നുണ്ട്. ഒരു വീട്ടിൽ മൂന്നോ നാലോ തവണ ബിജെപി – ആർഎസ്എസ് പ്രവർത്തകർ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് വോട്ടർമാരോട് പ്രവർത്തകർ വിശദീകരിക്കുന്നുണ്ട്, കൂടാതെ ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ നേട്ടമാണെന്നും കെ.രഘുപതിഭട്ട് വിശദീകരിച്ചു .

കൊല്ലം ജില്ലാ യുവമോർച്ച മീഡിയ സെൽ കൺവീനർ ദിനേശ് പ്രദീപ് , ശിവഗിരി മഠം പി .ആർ .ഓ ജിനേഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *