Breaking News

റൊട്ടിയില്‍ തുപ്പി പാചകം: യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

സുഹൈല്‍ പാചകത്തിനിടെ

ലഖ് നൗ: റൊട്ടി പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പിയ സുഹൈല്‍ എന്ന യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കഴിഞ്ഞ മാസമായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. വിവാഹ സല്‍ക്കാര ചടങ്ങിനായുള്ള റൊട്ടി പാചകം ചെയ്യുന്നതിനിടെ സുഹൈല്‍ റൊട്ടിയില്‍ തുപ്പുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തായതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലായിരുന്ന ഇയാള്‍ക്കുവേണ്ടി ബന്ധുക്കള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇയാളെ പുറത്തുവിട്ടാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം ലഭിക്കാതിരിക്കാനാണ് എന്‍.എസ്.എ ചുമത്തിയതെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. നേരത്തെ കേസിന്റെ വാദം നടക്കുന്നതിനിടെ സുഹൈലിനെ അക്രമിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഹിന്ദു ജാഗ്രന്‍ മഞ്ച് പോലുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *