Breaking News

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന്റെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുന്നത് തടയിടാന്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് ആകെയുള്ള സീറ്റ് പിടിച്ചെടുക്കുന്നതിലൂടെ സാധിക്കുമെന്ന് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നു. ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
അതേസമയം, ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തിയിലാണ്. ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലരും വളരെ വൈകാരികമായിട്ടാണ് പ്രതികരിക്കുന്നതുതന്നെ.
ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ പ്രയോജനം ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *