
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു ബോധവത്കരണം നല്കാന് സംഘടിപ്പിക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍(സ്വീപ്) പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ. കഴക്കൂട്ടം ബൈപാസ് റോഡിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വൈകിട്ട് അഞ്ചിന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. സ്വീപ് പരിപാടിയുടെ ലോഗോയും ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്യും.
ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, വിവിധ മേഖലകളില്‍നിന്നുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.