
കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്സിനേഷന് ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യു) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് വാര്‍ത്ത ശേഖരിച്ചു ജനങ്ങളില്‍ എത്തിക്കുന്നവരാണെന്നും അത് കൊണ്ട് സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മാര്‍ച്ച് 14, 15 തീയതികളില്‍ ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലയില്‍നിന്നും പത്ത് പ്രതിനിധികള്‍ പങ്കെടുക്കും. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ.നാസര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.സി.സ്മിജന്‍ ആലുവ ഓണ്‍ലൈന്‍ ആയി യോഗത്തില്‍ സംഘടന സമ്മേളനത്തെ കുറിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി.രാഘവന്, സെക്രട്ടറി എം.പ്രമോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.