
പാലക്കാട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധം. കേരളത്തില്‍ നിന്നുള്ള യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. ഇന്ന് ഉച്ച മുതലാണ് പരിശോധനകള്‍ തുടങ്ങിയത്. തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഇന്നലെ കോയമ്പത്തൂര്‍ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ അതു നിര്‍ബന്ധമാക്കിയിട്ടില്ല. ഇപാസ് (ടി.എന്‍.ഇ പാസ്)തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നാണ് ലഭ്യമാകുക.