Breaking News

ഇ.ശ്രീധരന്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്‍

ഇ.ശ്രീധരന്‍, കെ.സുരേന്ദ്രന്‍

തിരുവല്ല: മെട്രോമാന്‍ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതിരഹിത വികസന മാതൃക കേരളത്തിന് സമ്മാനിക്കാനും കേരളത്തിന്റെ വികസന മുരടിപ്പിന് അറുതിവരുത്താനുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ വിശദീകരിച്ചു.
വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും. ‘ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ട്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും’ സുരേന്ദ്രന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *