
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ ഡി വണ്‍ കംപാര്‍ട്ടിമെന്റില്‍നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
തിരുവണ്ണാമലൈ സ്വദേശിനി രമണിയെ പൊലീസ് കസ്റ്റിയിലെടുത്തു. രമണി ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റിലാണ് ഇവര്‍ യാത്ര ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ തലശ്ശേരിയില്‍ കിണര്‍ നിര്‍മാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്‍കി.