
ന്യൂഡല്‍ഹി: ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. എന്നാല്‍, ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധനവ് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസര്ക്കാരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തണമെന്നും നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി. ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ജിഎസ്ടി നിയമത്തില്‍ത്തന്നെ വ്യവസ്ഥയുണ്ടെന്നും പാര്‍ലമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ല-മന്ത്രി ചൂണ്ടിക്കാട്ടി.