Breaking News

ജി.എസ്.ടി സ്ലാബുകളുടെ എണ്ണം കുറച്ചേക്കും; നിലവിലെ വിലയില്‍ മാറ്റംവരും

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ സ്ലാബുകളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യത. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജി.എസ്.ടിയില്‍ ഉള്ളത്. ഇതില്‍ 12 ശതമാനം, 18 ശതമാനം സ്ലാബുകള്‍ ഒറ്റ സ്ലാബ് ആക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.
അഞ്ചാം ധനകാര്യ കമ്മീഷനും ചില സംസ്ഥാനങ്ങളും ഇക്കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മാര്‍ച്ചില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിയുള്ള നിരക്കാവും പുതുക്കി നിശ്ചയിക്കുക. അതോടെ നിലവിലുള്ള വിലയില്‍ മാറ്റംവരും.
നിലവില്‍ 12 ശതമാനം നികുതി പരിധിയില്‍ വരുന്ന സാധനങ്ങളുടെ വിലയില്‍ വര്‍ധനവും 18 ശതമാനം നികുതി പരിധിയില്‍ വരുന്ന സാധനങ്ങളുടെ വിലയില്‍ കുറവും സംഭവിക്കും. ഉദാഹരണത്തിന് നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വിലവര്‍ധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ വിലകുറയുകയും ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *