
വര്‍ക്കല: തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ പുതുതായി രൂപീകരിച്ച വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. വര്‍ക്കല പോലീസ് സ്റ്റേഷന് മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ അഡ്വ.വി.ജോയി എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ആറ്റിങ്ങൽ ഡി വൈ എസ്.പി . ബി ഗോപകുമാർ അറിയിച്ചു . വർക്കല പോലീസ് സ്റ്റേഷനിലെ കോൺഫെറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ എം .എൽ .എ .വി .ജോയി , വർക്കല സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് , സബ് ഇൻസ്പെക്ടർ ജ്യോതിഷ് ,പി .ആർ . ഓ ബി .ജയപ്രസാദ് എന്നിവരും പങ്കെടുത്തു .
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
